Categories
വിദേശത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നോട്ട് മാറാൻ ഇളവുകളുമായി: ആര്‍ബിഐ.
Trending News




Also Read
ന്യൂഡല്‍ഹി: വിദേശത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ അസാധുനോട്ടുകള്‍ മാറുന്നതിന് പുതിയ ഇളവുകളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറിയെടുക്കാം. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു.
നിശ്ചിത കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാറ്റാവുന്ന നോട്ടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) അനുസരിച്ച് പരമാവധി മാറ്റാവുന്നത് 25,000 രൂപയാണ്. വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ തിരിച്ചറിയല്‍ രേഖയ്ക്കൊപ്പം വിദേശത്തായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചാല്‍ നോട്ട് മാറി ലഭിക്കുമെന്ന് റിസര്‍ബാങ്ക് അറിയിച്ചു. കൂടാതെ മുന്‍പ് നോട്ടുകള്‍ മാറ്റിവാങ്ങിയിരുന്നോയെന്നും വ്യക്തമാക്കണം. നോട്ട് മാറ്റിവാങ്ങാന്‍ മറ്റാരെയും ചുമതലപ്പെടാത്താന്‍ സാധിക്കില്ല.
അക്കൗണ്ട് ഉടമ തന്നെ നേരിട്ടെത്തണം. കെ വൈ സി നടപടികള്‍ പൂര്‍ത്തിയാക്കിയ അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കാന്‍ സാധിക്കുകയെന്നും റിസര്‍ബാങ്ക് വ്യക്തമാക്കി. നേപ്പാള്‍, ഭൂട്ടാന്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ ഈ സൗകര്യമുണ്ടായിരിക്കും.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്