Categories
വിചിത്രം ഈ ബ്രഹ്മാണ്ഡ വിവാഹം.
Trending News

Also Read
ബെംഗളൂരു: രാജകീയപ്രൗഢിയോടെ റെഡ്ഡിയുടെ മകള്‍ക്ക് മംഗല്യം. മുന്‍ കര്‍ണാടക മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവും ഖനി വ്യവസായിയുമായ ജി. ജനാര്‍ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും ഹൈദരാബാദിലെ രാജീവ് റെഡ്ഡിയുമായുള്ള വിവാഹ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര സംഭവമായി.
500 കോടിയോളം രൂപ ചെലവിട്ട് നടത്തിയ ഈ ബ്രഹ്മാണ്ഡ വിവാഹം പൊതു സമൂഹത്തോടുള്ള വെല്ലുവിളി എന്ന നിലയിലും ഈ വിവാഹ മാമാങ്കം ചരിത്രത്താളില്‍ സ്ഥാനം പിടിച്ചു. ആര്‍ഭാടം നുരഞ്ഞ് പൊന്തിയ പണക്കൊഴുപ്പിന്റെ ഈ ഉത്സവമേളയില്‍ പങ്കെടുത്ത് സായൂജ്യം അടഞ്ഞവരുടെ എണ്ണമാകട്ടെ ലക്ഷക്കണക്കിലും ഒരു ഭാഗത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനും കള്ളപ്പണം തടയാനുമായി നോട്ട് അസാധുവാക്കുന്ന നടപടിയും, മറു ഭാഗത്ത് രാജ്യത്തെ വമ്പന്മാരുടെ ബാങ്കുകുടിശ്ശിക എഴുത്തി തള്ളലും നടക്കുമ്പോഴാണ് അതിനു നടുവില്‍ ഇന്ത്യന്‍ ജനതയുടെ മനസ്സാക്ഷിയെ തന്നെ പിടിച്ചുലക്കാന്‍ പോന്ന വിവാഹ മാമാങ്കം കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്.
രാജ ഭരണ കാലത്ത് പോലും നടന്നിട്ടില്ലാത്ത വിധം പ്രൗഢ ഗംഭീരമായ വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയവരില്‍ കര്‍ണാടക ഗവര്‍ണറും ബിജെപി യുടെ സമുന്നത നേതാക്കളും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ വിഐപികളും,വി വി ഐപികളും മത്സരിച്ച് എത്തുകയായിരുന്നു.
വര്‍ണനാതീതമായ വിവാഹ വേദി വിജയ നഗര സാമ്രാജ്യത്തിന്റെ കൊട്ടാര മാതൃകയില്‍ ആയിരുന്നു. വധു ബ്രാഹ്മണി ധരിച്ച പട്ടു സാരിയുടെ വിലയാകട്ടെ പതിനേഴ് കോടി രൂപ അണിഞ്ഞ ആഭരണങ്ങളുടെ വില 90 കോടിയോളം രൂപ. 90 വിഭവങ്ങള്‍ അടങ്ങിയ അതി ഗംഭീര സദ്യ. സദ്യ കഴിച്ചിറങ്ങിയവര്ക്കെല്ലാം വിലപ്പെട്ട സമ്മാന പൊതി. അഞ്ചുനാള്‍ നീണ്ട അതി ഗംഭീര ആഘോഷ ചടങ്ങുകള്‍ക്ക് ഒടുവിലാണ് ബ്രാഹ്മണിയുടെ കഴുത്തില്‍ രാജീവ് റെഡ്ഡി താലി ചാര്‍ത്തിയത്. ഈ മാസം 20നു ഹൈദരാബാദില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങിനുശേഷമാണ് ബ്രഹ്മാണ്ഡ വിവാഹ ആഘോഷത്തിന് പരിസമാപ്തി കുറിക്കുക.
2011 ല്‍ അനധികൃത ഖനനകേസില് അറസ്റ്റ് ചെയ്യപ്പെട്ട് മൂന്നര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ജി.ജനാര്‍ദന റെഡ്ഡി എന്നോര്‍ക്കുക.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്