Categories
വാഹനാപകടം: രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.
Trending News




പത്തനംതിട്ട: പമ്പ ചാലക്കയത്ത് ജീപ്പും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഭരതന്നൂര്‍ സ്വദേശികളായ സരോജിനിയമ്മ, സരസ്വതിയമ്മ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സഞ്ചരിച്ച വാഹനത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
Also Read
അപകടത്തില്‍ ജീപ്പ് യാത്രികരായ രണ്ട് കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവര്‍ സുജിത് ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം നിലക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Sorry, there was a YouTube error.