Categories
news

വായനക്കാരോട് സാദരം, നന്ദിപൂര്‍വ്വം.

കേരളപ്പിറവിയുടെ അറുപതാണ്ടിന്റെ നിറവില്‍ മാറ്റത്തിന്റെ വജ്രത്തിളക്കവുമായി അത്യുത്തര കേരളത്തിന്റെ ഹൃദയ ഭൂമിയില്‍ നിന്നും നവമാധ്യമ രംഗത്തെ പുതിയ അംഗമായി കൂട്ടുചേര്‍ന്ന channelrb.com ന് ഇത് ചാരിതാര്‍ത്ഥ്യ വേള…

chart-channelrb

ഒരു പുതുവാര്‍ത്താ മാധ്യമ സ്ഥാപനത്തിന്റെ കര്‍മ്മ കാണ്ഡത്തില്‍ ഒരുമാസമെന്നത് തുലോം നിസ്സാരമായ കാലയളവാണ്. എങ്കിലും കടന്നുപോയ മുപ്പത് നാളുകള്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്ത ആത്മധൈര്യവും ഉത്തേജനവും വളരെ വലുതാണെന്ന് സാഭിമാനം സാക്ഷ്യപ്പെടുത്തട്ടെ. ലോകമെമ്പാടുമുള്ള പ്രബുദ്ധരായ മലയാളി വായനാ സമൂഹത്തിന്റെ പ്രതികരണം അതിന്റെ ദീപ്തമായ സാക്ഷ്യപത്രമാണ്.

14993493_1679685328989252_8625298734567563570_n

 

സുതാര്യതയിലും വിശ്വാസ്യതയിലും ഊന്നിക്കൊണ്ടുള്ള വാര്‍ത്തകളെ ലോകാന്തരങ്ങളിലെ വായനക്കാര്‍ ഗൗരവപൂര്‍വ്വം വിലയിരുത്തിയത് ഞങ്ങള്‍ നെഞ്ചേറ്റു വാങ്ങുന്നു, ആദരപൂര്‍വ്വം പ്രണമിക്കുന്നു…

ഞങ്ങള്‍ അനുദിനം നിങ്ങളുടെ മുന്നിലെത്തിക്കുന്ന  ജില്ലാതല-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ വാര്‍ത്തകള്‍… അവയുടെ വിശ്വാസ്യതയെ നിങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന ഉത്തമ ബോദ്ധ്യമാണ് ഞങ്ങളെ വഴിനടത്തുന്നത്. വാര്‍ത്തകളുടെ നേര്‍കാഴ്ച്ചകളിലൂടെ, അക്ഷര വഴികളിലൂടെ നമുക്ക് അന്യോന്യം കൈകോര്‍ത്ത് മുന്നേറാം. കൃപയുടെ ഒരു ചെറുകൈ സാഹായം തന്ന് എന്നെന്നും ഞങ്ങളെ അനുഗ്രഹിക്കുമല്ലോ…

ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ പ്രിയ വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയും പ്രോല്‍സാഹനവും സ്‌നേഹവായ്പും എക്കാലത്തും ഉണ്ടാകണമെന്ന്‌ ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

14993493_1679685328989252_8625298734567563570_n

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest