Categories
news

വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.

കാസര്‍കോട്: കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതുമായ ഈവകുപ്പിന് 50 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വനിതാക്ഷേമത്തിന് തുടക്കം കുറിച്ചത്. വനിതാമേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 91 കോടി  രൂപ മാറ്റിവച്ചിട്ടുണ്ടെന്നും പറഞ്ഞു.

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യവും മാനസികവുമായ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമാക്കിയുള്ള സൈക്കോ സോഷ്യല്‍ സര്‍വീസിനായി പന്ത്രണ്ടരക്കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപനംകുറിച്ചുള്ള പൊതുസമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

mahila-assosiation

യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും, ബസ്സ്റ്റാന്‍ഡുകള്‍ ഉള്‍പ്പടെയുള്ള പൊതുഇടങ്ങളില്‍ വൃത്തിയുള്ള ശുചിമുറികള്‍, മുലയൂട്ടുന്നതിനുള്ള കേന്ദ്രങ്ങള്‍, വിദ്യാലയങ്ങളിലെല്ലാം ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinaray

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest