Categories
news

വടക്കാഞ്ചേരി പീഡനകേസ്: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നു മന്ത്രി എ.കെ. ബാലന്‍.
വടക്കാഞ്ചേരി പീഡനം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ പരാമര്‍ശം.
സ്ത്രീകള്‍ക്കു

balan-reply

 

നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കി. മുഖ്യമന്ത്രിക്കു വേണ്ടി നിയമ സഭയില്‍ മന്ത്രി എ.കെ. ബാലനാണ് ഇക്കാര്യം അറിയിച്ചത്. തൃശ്ശൂര്‍ വടക്കാഞ്ചേരി പീഡനകേസില്‍ സ്ഥലം എം.എല്‍.എ അനില്‍ അക്കര നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിപറയുകയായിരുന്നു മന്ത്രി. വടക്കാഞ്ചേരി പീഡനകേസ് ഗൗരവപൂര്‍വ്വം അന്വേഷിച്ചു വരികയാണെന്നും ഇതിനായി ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേസ് വനിത എ.ഡി.ജി.പി.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. പ്രശ്‌നത്തില്‍ അടിയന്തിര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest