Categories
news

വഞ്ചിയൂര്‍ വിഷ്ണു വധക്കേസ്: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ഇരട്ട ജീവപര്യന്തം.

തിരുവനന്തപുരം: സിപിഐ എം പ്രവര്‍ത്തകനായ വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരു പ്രതിക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിക്കു മൂന്നു വര്‍ഷത്തെ തടവു ശിക്ഷയും വിധിച്ചു. പ്രതികള്‍ മൂന്നു ലക്ഷം രൂപ വീതം വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കണം. വിഷ്ണു വധക്കേസില്‍ വിചാരണ നേരിട്ട 14 പ്രതികളില്‍ 13 പേരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി.

 

കൈതമുക്ക് സ്വദേശി സന്തോഷ്, കക്കോട്ട മനോജ്, ഹരിലാല്‍, ബാലു മഹേന്ദ്രന്‍, ആനയറ സ്വദേശി ബബിന്‍, കുടവൂര്‍ സതീഷ്, പേട്ട സ്വദേശി ബോസ് തുടങ്ങിയവര്‍ക്കുള്ള ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി അരുണ്‍കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. പതിനാലാം പ്രതി ആസാം അനി എന്ന അനില്‍ കുമാര്‍ ഒളിവിലാണ്. സിപിഐ എം പ്രവര്‍ത്തകനായ വിഷ്ണുവിനെ പാസ്‌പോര്‍ട്ട് ഓഫിസിനു സമീപത്തുവെച്ച് 2008 ഏപ്രില്‍ ഒന്നിനാണ് വെട്ടിക്കൊലപ്പെടുത്തിയത്.

0Shares

The Latest