Categories
news

വഞ്ചനാകേസ്: സദാനന്ദ ഗൗഡയുടെ മകനെതിരായ കേസിലെ കുറ്റപത്രം റദ്ദാക്കി.

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്ക്ക് എതിരായുള്ള വഞ്ചനാ കേസിലെ കുറ്റപത്രം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ചലിച്ചിത്ര നടിയായ മൈത്രി ഗൗഡയെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നാണ് പരാതി.

തനിക്കെതിരെ നടി നല്‍കിയിട്ടുള്ള പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തിക് ഗൗഡ ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ ഹര്‍ജി അനുവദിച്ച് കൊണ്ട് ജസ്റ്റിസ് ആനന്ദ് ബൈരാ റെഡ്ഡിയാണ് ഗൗഡക്കെതിരായുള്ള വഞ്ചനാ കേസിലെ കുറ്റപത്രം റദ്ദാക്കിയത്.

0Shares

The Latest