Categories
news

ലോകത്തിലെ ശക്തരായ വ്യക്തികളില്‍ നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്.

ന്യൂഡല്‍ഹി: ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ ലോക ശക്തരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെയും പോലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുത്തിനു തന്നെയാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മൂന്നാം സ്ഥാനത്ത് ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കലുമാണ്. ലോക രാജ്യങ്ങളിലെ 74 കരുത്തരായ വ്യക്തികളുടെ പട്ടികയാണ് ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയത്.

0Shares

The Latest