Categories
ലോകം ഉറ്റു നോക്കി: പാകിസ്ഥാൻ കുഞ്ഞിന്റെ അത്യഅപൂര്‍വ്വ ശസ്ത്രക്രിയ നടന്നത് ഇന്ത്യയിൽ.
Trending News

Also Read
ബംഗളുരു : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അസ്ഥിമജ്ജ ദാതാവ് എന്ന ബഹുമതിക്ക് അര്‍ഹനായി റയാന്. പാകിസ്ഥാനിലെ എട്ടുമാസം പ്രായമുള്ള റയാനാണ് രണ്ടുവയസുള്ള തന്റെ സഹോദരി സീനിയക്ക് മജ്ജ നല്കി മാതൃകയായത്. ബംഗ്ലളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന അത്യഅപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. പാകിസ്ഥാന് സ്വദേശിയായ സിയ ഉല്ലയുടെ മക്കളാണ് സീനിയയും റയാനും. അപൂര്‍വ രോഗബാധിതയായ സീനിയയുടെ ജീവന് രക്ഷിക്കാന്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമായിരുന്നു ഏക മാര്‍ഗം.
സഹോദരനായ റയാന് യോഗ്യനായ ദാതാവാണെന്ന് പാകിസ്ഥാനിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയെങ്കിലും മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നതിന് ഡോക്ടര്‍മാര്‍ വിസ്സമതിച്ചു. എന്നാല്‍ നൂറുകണക്കിന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ബംഗ്ലളുരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയെക്കുറിച്ച് അറിഞ്ഞ് ദമ്പതികള്‍ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
കുട്ടിയുടെ പ്രായം വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. സുനില്‍ ഭട്ട് പറഞ്ഞു. അതിനാല്‍ ആറ് ആഴ്ചത്തെ ഇടവേളയ്ക്കിടയില്‍, രണ്ടു തവണയായാണ് റയാനില്‍ നിന്ന് കോശങ്ങള്‍ സ്വീകരിച്ചത്. അഞ്ചുമാസത്തെ ചികിത്സയ്ക്കു ശേഷം ഞങ്ങള്‍ സന്തോഷത്തോടെ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ പോകുകയാണെന്ന് സിയ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനകള്‍ പാകിസ്ഥാനില്‍ നടത്താമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്