Categories
ലീഡര്‍ കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറ് വര്‍ഷം.
Trending News




Also Read
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് ആറാം വര്‍ഷം തികയുന്നു. കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന സാക്ഷാല്‍ കെ. കരുണാകരന്‍, കേരള രാഷ്ട്രീയത്തിലെ ഒരേ ഒരു ലീഡറായിരുന്നു. തന്റെ ശരികളില്‍ ഉറച്ചുനിന്ന് അതിലേക്ക് സമൂഹത്തെ നയിക്കാന്‍ കാര്യപ്രാപ്ത്തിയുമുണ്ടായിരുന്ന അപൂര്‍വ്വം നേതാക്കളിലൊരാള്‍. ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു ലീഡര്‍ നാലുതവണ കേരള മുഖ്യമന്ത്രി പദവിയും കൈകാര്യം ചെയ്തിരുന്നു.
കണ്ണൂരിലെ ചിറക്കലില്‍ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി ജനിച്ച ഇദ്ദേഹം സാധാരണ പ്രവര്‍ത്തകനായി തുടങ്ങി സവിശേഷമായ തന്ത്രവും സാമര്‍ത്ഥ്യവും കൊണ്ട് കോണ്‍ഗ്രസ്സിന്റെ നെടുംതൂണുകളില്‍ ഒന്നായി മാറുകയായിരുന്നു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ലീഡര്‍ അടിയന്തരാവസ്ഥാ കാലത്തെ പ്രതിസന്ധിഘട്ടത്തില്‍, പാര്‍ട്ടിയെ ഇന്ദിരക്കുമൊപ്പം നിന്ന് നയിച്ചു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതുമായ വ്യക്തിയായിരുന്നു ലീഡര്‍.
Sorry, there was a YouTube error.