Categories
news

ലക്ഷ്മി എത്തി; രാജ്യത്തെ ആദ്യ ബാങ്കിങ് റോബോട്ടായി.

ചെന്നൈ: ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ടായി ലക്ഷ്മി ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരുപാട് സവിശേഷതകളോടെയാണ് റോബര്‍ട്ടായ ലക്ഷ്മി ബാങ്കിങ് രംഗത്ത് എത്തിയിരിക്കുന്നത്. സംവദിക്കാനും അതിവേഗതയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുതും ലക്ഷ്മിയുടെ പ്രത്യേകതയാണ്. കുംഭകോണം ആസ്ഥാനമാക്കിയുള്ള സിറ്റി യൂണിയന്‍ ബാങ്കിലാണ് ലക്ഷ്മി പ്രവര്‍ത്തനം ആരംഭിച്ചത്.
ഇന്ത്യയിലാദ്യമാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്ഷമത പകരുന്ന റോബോട്ട് ഉപഭോക്താക്കളുടെ സേവനത്തിനും സഹായത്തിനുമായി ബാങ്കില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. എച്ച്.ഡി.എഫ്.സി അടക്കം പ്രൈവറ്റ് ബാങ്കുകള്‍ കസ്റ്റമര്‍ സര്‍വ്വീസിന് റോബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. സിറ്റി യൂണിയന്‍ ബാങ്കിനായി പ്രവര്‍ത്തനമാരംഭിച്ച ലക്ഷ്മിക്ക് 125 വിഷയങ്ങള്‍ ബൗദ്ധികമായി കൈകാര്യം ചെയ്യാനും ഉത്തരം നല്‍കാനും കഴിയും എന്ന സവിശേഷത കൂടിയുണ്ട്. ലക്ഷ്മിയെന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ അതി സുപ്രധാന വിവരങ്ങള്‍ കൈമാറുമ്പോള്‍ അടക്കിപ്പിടിച്ച് സംസാരിക്കാനും ജനറല്‍ വിവരങ്ങള്‍ ഉച്ചത്തില്‍ സംസാരിക്കാനും തക്കവിധം പ്രോഗ്രാം ചെയ്തിട്ടുണ്ട്.lakshmi-robert

robort-lakshmi
അക്കൗണ്ട് ബാലന്‍സ്, ഹോം ലോണ്‍ പലിശകള്‍, സ്ഥിര നിക്ഷേപത്തിന്റെ സാധ്യതകളും പലിശവിഹിതവുമെല്ലാം കൃത്യമായി ലക്ഷ്മി പറഞ്ഞു നല്‍കും. ഇത്തരം സാധാരണ ചോദ്യങ്ങള്‍ക്ക് അപ്പുറം തന്റെ അക്കൗണ്ട് ഡീറ്റേയ്ല്‍സ് സംബന്ധിച്ച് വിശദ വിവരം തേടുന്ന ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരം കൈമാറാനും ലക്ഷ്മിക്ക് സാധ്യമാകുമെന്ന് സിറ്റി യൂണിയന്‍ ബാങ്ക് അധികൃതര്‍ പറയുന്നു. അടുത്ത ഘട്ടത്തില്‍ ബാങ്കിന്റെ ലക്ഷ്യം തമിഴില്‍ ആളുകളെ അഭിസംബോധന ചെയ്യാന്‍ ലക്ഷ്മിയെ പ്രാപ്തയാക്കുക എന്നതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest