Categories
news

റേഷന്‍ വിതരണം നിലവിലുള്ള സൗജന്യം തുടരും.

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചുള്ള റേഷന്‍  വിതരണത്തിന്റെ q1അന്തിമപട്ടിക ജനുവരി 15 നു മുമ്പു തയാറാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. കരടു പട്ടിക സംബന്ധിച്ച പരാതികളുടെ ബാഹുല്യം നിമിത്തം അന്തിമപട്ടിക തയാറാക്കുന്നതിനുള്ള സമയക്രമം നീട്ടി നിശ്ചയിച്ചു.ഇതുവരെ റേഷന്‍ സൗജന്യം ലഭിച്ചിരുന്ന 2.76 കോടി ആളുകള്‍ക്ക് തുടര്‍ന്നും സൗജന്യം ലഭിക്കും. ഇതിനായി 306.64 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരും. കരടു പട്ടികയില്‍ വന്നിട്ടുള്ള ന്യായമായ മുഴുവന്‍ ആക്ഷേപങ്ങളും പരിഹരിക്കും. റേഷന്‍ കടകള്‍ നവീകരിക്കുവാനും വ്യാപാരികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ നടപ്പിലാക്കും

ration-card-3

എപിഎല്‍, ബിപിഎല്‍ വിഭജനത്തിനു പകരമായി മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങള്‍ നിലവില്‍ വരുന്നതോടെ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന 1.54 കോടി ജനങ്ങളില്‍ പെടുന്ന 5.95 ലക്ഷം അന്ത്യോദയ കുടുംബങ്ങള്‍ക്ക് കാര്‍ഡ് ഒന്നിന് 35 കിലോ അരി സൗജന്യമായി നല്‍കും. ബാക്കി വരുന്ന 1.29 കോടി പേര്‍ക്ക് ആളൊന്നിന് അഞ്ചു കിലോ വീതം ധാന്യങ്ങള്‍ സൗജന്യമായി ലഭിക്കും. അരിയും ഗോതമ്പും 80: 20 എന്ന ക്രമത്തിലാണു നല്‍കുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ പെടാത്ത 1.21 കോടി ജനങ്ങള്‍ക്ക് സംസ്ഥാനം സബ്‌സിഡി നല്‍കി ആളൊന്നിന് രണ്ടു കിലോഗ്രാം വീതം അരി രണ്ടു രൂപ നിരക്കില്‍ നല്‍കും. ബാക്കി വരുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിന് നിലവിലെ എപിഎല്‍ നിരക്കില്‍ അരി നല്‍കാനും തീരുമാനിച്ചു. ശേഷിക്കുന്ന ഗോതമ്പ് ആട്ടയാക്കി മുമ്പു നല്‍കിയിരുന്നതു പോലെ നല്‍കാനും തീരുമാനിച്ചു.

ration-card-2

റേഷന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 819.75കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചിരുന്നത്. ഇനി മുതല്‍ ഇത് 1126.39 കോടിയായി വര്‍ധിക്കും. വെരിഫിക്കേഷന്‍ കമ്മിറ്റി തീരുമാനം ഡിസംബര്‍ അഞ്ചിനു മുമ്പു കൈക്കൊള്ളും. അപ്പീലുകള്‍ ജനുവരി ഒന്നിനു മുമ്പു തീര്‍പ്പാക്കണം. അന്തിമപട്ടിക ജനുവരി 15നു തയാറാക്കും. തദ്ദേശസ്ഥാപനങ്ങള്‍ അന്തിമ പട്ടിക അംഗീകരിച്ച് ജനുവരി 31നു മുമ്പു പ്രമേയം പാസാക്കണം. ഫെബ്രുവരി ഒന്നിന് അന്തിമ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. പുതിയ റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. മാര്‍ച്ച് 31നകം റേഷന്‍ കാര്‍ഡ് വിതരണവും ആഭ്യന്തര കംപ്യൂട്ടര്‍വത്കരണവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest