Categories
റെക്കോര്‍ഡ് ഭേദിച്ച് പാലക്കാട്ട് ചൂട് 37 ഡിഗ്രി പിന്നിട്ടു.
Trending News




Also Read
പാലക്കാട്: കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ച പാലക്കാടിന്റെ ചൂട് റെക്കോര്‍ഡ് ഭേദിച്ചു. തുടര്‍ച്ചയായ മഴക്കുറവാണ് ചൂട് 37 ഡിഗ്രിയില്‍ കൂടാന്‍ കാരണം. സാധാരണ വേനലാരംഭിക്കുന്ന മാര്‍ച്ച് ഏപ്രീല്‍ മാസങ്ങളിലാണ് മുണ്ടൂര്‍ ഐആര്‍ടിസിയിലെ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ചൂട് 35 രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇത്തവണ മാസങ്ങള്‍ക്ക് മുന്‍പേ 35 ഉം മുപ്പത്താറും പിന്നിട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 37 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട്ടെ താപനില.
മഞ്ഞുകാലം തുടങ്ങുമ്പോള്‍ അടുത്ത രണ്ട് മാസങ്ങളില്‍ ചൂട് കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. പക്ഷേ കഴിഞ്ഞ തവണത്തേക്കാള്‍ ചൂട് കൂടുമെന്നും വേനലിന് ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. കൊടും ചൂടേറ്റ് ജലസ്രോതസ്സുകളും ഭൂമിക്കടിയിലെ നീരൊഴുക്കും വറ്റുന്നതോടെ കടുത്ത ദുരിതമാണ് ഇനി പാലക്കാട് വരാനിരിക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്