Categories
റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന യോഗം ഇന്ന്.
Trending News




Also Read
മുംബൈ: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ശേഷം റിസര്‍വ് ബാങ്ക് നടത്തുന്ന ആദ്യ വായ്പാ അവലോകന യോഗം ഇന്ന്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്താനാണ് സാധ്യത. ഡിസംബര്‍ 30നകം രാജ്യത്തെ ബാങ്കുകളില്‍ നാലു ലക്ഷം കോടി രൂപയെങ്കിലും അധികം നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. റിപ്പോ നിരക്കുകളില്‍ കാര്യമായ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കും. കാല് ശതമാനമോ അതിന് മുകളിലോ കുറയാന്‍ സാധ്യത ഉണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.
സാധാരണക്കാരുടെ ഭവന വായ്പകളുടേയും വാഹന വായ്പകളുടേയും പലിശ ഇതോടെ കുറയും. നിലവില്‍ ആറര ശതമാനമാണ് റിപ്പോ നിരക്ക്. 2015 ജനുവരിക്ക് ശേഷം റിപ്പോ നിരക്കില്‍ പല ഘട്ടങ്ങളിലായി ഒന്നേമുക്കാല്‍ ശതമാനത്തിന്റെ കുറവ് ആര് ബി ഐ വരുത്തിയിരുന്നു. അതേസമയം ഇതിന്റെ പ്രയോജനം വായ്പകളില്‍ നല്കാന് ബാങ്കുകള്‍ തയ്യാറായിരുന്നില്ല. ഇതിനുള്ള കര്‍ശന നിര്‍ദ്ദേശവും റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഊര്‍ജ്ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്കിന്റെ തലപ്പത്തെത്തിയ ശേഷമുള്ള രണ്ടാമത്തെ ധനനസമിതി യോഗമാണ് ഇന്ന് നടത്താനിരിക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്