Categories
റിയാദില്‍ മലയാളിയുടെ കട കൊള്ളയടിച്ചു.
Trending News




Also Read
റിയാദ്: കാറിലെത്തിയ അഞ്ചംഗ സംഘം മലയാളിയുടെ കട കൊള്ളയടിച്ചു. റിയാദില്‍ എക്സിറ്റ് 5 ലെ കിങ്ഡം ആശുപത്രിക്ക് സമീപമുള്ള മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി താജുദ്ദീന് പട്ടശ്ശേരിയുടെ കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 11 ന് കടയിലെത്തിയ സംഘം തോക്കും മാരകായുധങ്ങളും കാണിച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച താജുദ്ദീനെ അക്രമികള്‍ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
താജുദ്ദീനെ കൂടാതെ ഇയാളുടെ സഹോദരനും രണ്ടു ജോലിക്കാരും സുഹൃത്തുമാണ് ആ സമയം കടയിലുണ്ടായിരുന്നത്. ഇവരുടെ കൈയ്യിലുണ്ടായിരുന്ന പഴ്സും മൊബൈല്‍ ഫോണും, കടയിലുണ്ടായിരുന്ന 4500 റിയാലും(82000ത്തോളം രൂപ) 1500 റിയാലിന്റെ(28000ത്തോളം രൂപ) ടെലിഫോണ്‍ കാര്‍ഡുകളും എടുത്താണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്