Categories
റിയാദില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു ഇന്ത്യക്കാരുള്‍പ്പെടെ നാലു പേര് വെന്തുമരിച്ചു.
Trending News




റിയാദ്: ഖുറൈസ് റോഡില്‍ എക്സിറ്റ് മുപ്പതില്‍ സല്മാന് ഫാരിസി അണ്ടര്‍ പാസേജിന് സമീപം ട്രക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ നാലു പേര് വെന്തുമരിച്ചു. പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ റോഡ് ടാര്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പിറകില്‍ വന്ന പെട്രോള്‍ ടാങ്കര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
Also Read
ഇതിന് പിറകെ എത്തിയ മറ്റൊരു ട്രക്കും അപകടത്തില്‍പെട്ടു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച് മൂന്നു ട്രക്കുകളും പരിസരത്ത് നിര്‍ത്തിയിട്ട പിക്കപ്പും കത്തിയമര്‍ന്നു. ടാങ്കര്‍ പൊട്ടിത്തെറിക്കാത്തത് കാരണം വന്‍ ദുരന്തം ഒഴിവായി. സംഭവ സ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ അണച്ചത്. മരിച്ചവരില്‍ ഒരാള്‍ പാക് പൗരനും മറ്റുരണ്ടുപേര്‍ ഇന്ത്യക്കാരുമാണ്. നാലാമനെ കുറിച്ച് വ്യക്തമായ വിവരമില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്