Categories
news

റഷ്യയുടെ ആളില്ലാത്ത കാര്‍ഗോ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു.

മോസ്‌കോ: റഷ്യയുടെ ആളില്ലാത്ത കാര്‍ഗോ ബഹിരാകാശ പേടകം വിക്ഷേപിച്ച്‌ സെക്കന്‍ഡുകള്‍ക്കകം തന്നെ പൊട്ടിത്തെറിച്ചു. പ്രോഗ്രസ് എംഎസ്-04 പേടകവും വഹിച്ചു പറന്നുപൊങ്ങിയ സോയുസ്-യു റോക്കറ്റാണു വിക്ഷേപിച്ച് 383 സെക്കന്‍ഡുകള്‍ക്കു ശേഷം തകര്‍ന്നു വീണത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള(ഐഎസ്എസ്) ഓക്‌സിജന്‍, ആഹാരം, റോക്കറ്റ് ഇന്ധനം തുടങ്ങിയ സാധനങ്ങളും വഹിച്ചു കൊണ്ടുള്ള പേടകമാണ് സൈബീരിയയിലെ ബീസ്‌കില്‍ തകര്‍ന്നു വീണത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്നതിനായി റഷ്യ വര്‍ഷന്തോറും മൂന്നും നാലും പേടകങ്ങള്‍ വിക്ഷേപിക്കാറുണ്ട്. സംഭവത്തെ തുടര്‍ന്ന് അടുത്ത മൂന്നുമാസം നടത്താനിരുന്ന എല്ലാ ബഹിരാകാശ വിക്ഷേപണങ്ങളും റഷ്യ നിര്‍ത്തിവച്ചു.

russia1

russia2

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest