Categories
രാഹുലിനെ കടന്നാക്രമിച്ച് മോദി.
Trending News

Also Read
വാരാണസി: തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. യുവ നേതാവ് പ്രസംഗിക്കാന്‍ പഠിച്ചതില്‍ തനിക്ക് ഏറെ സന്തോഷം ഉണ്ടെന്ന് മോദി പ്രതികരിച്ചു. രാഹുല്‍ സംസാരിച്ചപ്പോള്‍ “ഭൂകമ്പം” ഉണ്ടായില്ലെന്നും അദ്ദേഹം കളിയാക്കി.
യഥാര്‍ഥ ഭൂകമ്പം ഇനി വരാനിരിക്കുന്നതേയുളളുവെന്നും ആ ഭൂകമ്പത്തോടെ രാഹുലിന്റെ പാർട്ടിയുടെ കഥ കഴിയുമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം വലിയൊരു ശുദ്ധീകരണ പ്രക്രിയയാണ്. അതിനെ ജനങ്ങളെല്ലാം പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ നിലപാട് രാജ്യ താല്പര്യത്തിന് വിലങ്ങു തടിയാണ്. എന്തുവന്നാലും ശരി മുന്നോട്ട് വെച്ച കാൽ ഇനി പിൻവലിക്കുന്ന പ്രശ്നമില്ല. സാമ്പത്തിക രംഗത്തെ ശുദ്ധികരണമാണ് തന്നോടൊപ്പം രാജ്യത്തെമ്പാടുമുള്ള ജനങ്ങളും ആഗ്രഹിക്കുന്നത്. ഒരു ദശാബ്ദത്തിലധികം സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേയും മോദി വിമര്‍ശിച്ചു. രാഹുൽ ഗാന്ധി കാര്യങ്ങൾ എല്ലാം ഗൗരവപൂർവം പഠിച്ച് വരുമ്പോൾ സംഗതികൾ ബോധ്യപ്പെടുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്