Categories
news

രാഷ്ട്രീയത്തിലെന്ന പോലെ സിനിമയിലും പകരം വയ്ക്കാനില്ലാത്ത ഉജ്ജ്വല താരം.

ചെന്നൈ: പകരം വെക്കാനില്ലാത്ത താരമായി മാറി തമിഴ് സിനിമയില്‍ തിളങ്ങി നിന്ന ജയലളിത എക്കാലത്തെയും മികച്ച നടിയായിരുന്നു. പതിമൂന്നാം വയസില്‍ പകരക്കാരിയായിട്ടാണ് ജയലളിത സിനിമയില്‍ എത്തുന്നത്. അങ്ങനെ 1961 ല്‍ കന്നഡ ചിത്രം ‘ശ്രീശൈലെ മഹാത്മാവില്‍’ പാര്‍വ്വതി ദേവിയായി വേഷമിട്ടു.

jayaaa

jaya

1965ല്‍ നായിക നടിയായുള്ള ആദ്യ തമിഴ് ചിത്രം ‘വെണ്ണിര ആഡൈ’ പുറത്തിറങ്ങി. ഹിറ്റ് ജോഡികളായ എംജിആറും ജയലളിതയും 1965 മുതലുള്ള എട്ട് വര്‍ഷത്തിനിടെ 28 സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. ജനപ്രിയ രാഷ്ട്രീയം സംസാരിച്ച ആ 28 സിനിമകളും സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചു. ജയലളിതയുടെ കഥാപാത്രങ്ങള്‍ കേവലം ഒരു അലങ്കാരം മാത്രമായിരുന്നില്ല. അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെയും പ്രേക്ഷക ഹൃദയങ്ങളില്‍ ലബ്ധ പ്രതിഷ്ഠ നേടി. ശിവാജി ഗണേശനൊപ്പമുള്ള ‘പട്ടിക്കാടാ പട്ടണമാ’ എന്ന സിനിമയിലൂടെ ജയലളിതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു.

lalitha

1971 മുതല്‍ 75 വരെ തുടര്‍ച്ചയായി മികച്ച നടിക്കുള്ള തമിഴ് നാട്‌ സര്‍ക്കാരിന്റെ അവാര്‍ഡും ജയ നേടി. പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരസ്ഥമാക്കി. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 140 ഓളം സിനിമകളിലാണ് ജയ അഭിനയിച്ചത്. അതില്‍ 119ഉം ബോക്സ് ഓഫീസ് ഹിറ്റുകള്‍, 125ഉം നായികാ പ്രാധാന്യമുള്ള സിനിമകളും. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ അത്യുന്നത ശൃംഗങ്ങള്‍ കീഴടക്കിയ ശേഷമായിരുന്നു ജയലളിതയുടെ രാഷ്ട്രീയ രംഗപ്രവേശം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest