Categories
news

രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയം നിയപ്രകാരം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. 2016 നവംബര്‍ 10 മുതല്‍ 2016 ഡിസബര്‍ 30 വരെ ബാങ്കുകളിലോ പോസ്റ്ര് ഓഫീസുകളിലോ എത്തിയാല്‍ പഴയ നോട്ടുകള്‍ മാറിയെടുക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് മുതല്‍ രാജ്യത്തെ 500ന്റെയും 1000ന്റെയും നോട്ടുകള്‍ക്ക് കടലാസിന്റെ വില മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് തിരിച്ചടിയാണ്. എടിഎമ്മില്‍ നിന്നു പിന്‍വലിക്കാവുന്ന പണത്തിലും താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.

narendra-modi-in-mangalore-45498731

1000

download-note

 

പതിനൊന്നാം തിയതി വരെ എടിഎമ്മുകളില്‍ നിന്നു രണ്ടായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. അതേസമയം. ആശുപത്രിയിലെത്തുന്നവര്‍ക്കും റെയില്‍വേ യാത്രക്കും അവശ്യസാധനങ്ങള്‍ വാങ്ങാനും മൂന്ന് ദിവസത്തേക്ക് അനുമതി നല്‍കാമെന്നും മോദി അറിയിച്ചു.ഒഴിവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപയുടെയും രണ്ടായിരം രൂപയുടെയും നോട്ടുകള്‍ പുറത്തിറക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest