Categories
രണ്ടു യുവാക്കൾ മരിച്ചത് ലോഡ്ജ് മുറിയിലെ പുകയില്‍ ശ്വാസംമുട്ടി.
Trending News




ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് കൊടൈക്കനാലില്‍ വിനോദ യാത്രക്കെത്തിയ ഡ്രൈവര്‍ അടക്കം 13 അംഗ സംഘത്തിലെ രണ്ടു പേര്‍ ലോഡ്ജ് മുറിയിലെ പുകയില്‍ ശ്വാസംമുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ മൂന്നു പേരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ എസ് .വിപിന്‍കുമാര്‍ (26), എന്‍ജിനീയറിങ് വിദ്യാര്‍ഥി അലപ്പുഴ പുന്നമടം കൊച്ചുമുല്ലയ്ക്കലിലെ ചെറിയാന്‍ പി.തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ (21) എന്നിവരാണ് മരിച്ചത്. പന്ത്രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികളും ഡ്രൈവറും അടങ്ങുന്ന സംഘം ശനിയാഴ്ച രാത്രിയാണ് വാനില്‍ കൊടൈക്കനാലിലെത്തിയത്. പാമ്ബാര്‍പുരത്ത് വട്ടക്കാനലിലേക്കുള്ള റോഡിലെ ലോഡ്ജിലാണ് ഇവര്‍ താമസിച്ചത്. വിപിന്‍കുമാര്‍, തോമസ് ചെറിയാന്‍, മെല്‍വിന്‍, അനില്‍ , ബിനു എന്നിവര്‍ ഒരു മുറിയിലും മറ്റ് എട്ടുപേര്‍ മറ്റൊരു മുറിയിലും ഉറങ്ങാന്‍ കിടന്നു. കടുത്ത തണുപ്പായതിനാല്‍ മുറിയില്‍ കല്‍ക്കരി അടുപ്പില്‍ തീയിട്ടിരുന്നു. അതിൽനിന്നുള്ള പുകയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
Also Read
Sorry, there was a YouTube error.