Categories
news

രണ്ടാമതും പെണ്‍കുഞ്ഞ്: ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു.

ആഗ്ര : പിറന്നത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയുടെ തല മൊട്ടയടിച്ച് മര്‍ദിക്കുകയും വീടിനു പുറത്താക്കുകയും ചെയ്തു. ടെംപോ ഡ്രൈവറായ റഷീദിന്റെ ഭാര്യ” നന്നു”വിനാണ് ഈ ഗതി വന്നത്. ഏഴു വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ തന്നെ യുവതി മാനസികമായും ശാരീരികവുമായി തളര്‍ന്നിരുന്നു. ഇവര്‍ക്കു നാലു വയസ്സുള്ള മകള്‍ക്ക് പുറമെ രണ്ടാമതും പെണ്‍കുഞ്ഞു പിറന്നതോടെയാണു ഭര്‍ത്തൃവീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനം തുടങ്ങിയത്.

agra-news

കുഞ്ഞിനു പാല്‍ കൊടുക്കാന്‍ പോലും ഭര്‍ത്തൃവീട്ടുകാര്‍ അനുവദിച്ചില്ല. കുഞ്ഞിനു 13 ദിവസം മാത്രം പ്രായമായപ്പോഴാണ്  ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയെ വീടിനു പുറത്താക്കിയതു. തുടര്‍ന്നു സ്വന്തം വീട്ടിലെത്തിയ യുവതി പോലീസില്‍ പാരാതി നല്‍കി.

eagra-news1

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest