Categories
news

രജനീകാന്ത് സിനിമയിലെ രംഗങ്ങള്‍: ഒടുവില്‍ യാഥാര്‍ത്ഥ്യമായി.

ചെന്നൈ: ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള  കേന്ദ്രസര്‍ക്കാര്‍ നടപടി. 500, 1000 നോട്ടുകള്‍ ആണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ ഈ ഒരു ആശയം ഒന്‍പത് വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ ‘ശിവാജി’ മുന്നോട്ട് വെച്ചിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ സിനിമയുടെ എന്‍ഡ് ക്രെഡിറ്റില്‍ ആണ് ഈ രംഗം ഉള്ളത്. 800x480_image60038353
‘2008ലെ ഒരു പത്രവാര്‍ത്തയില്‍ ഗവണ്‍മെന്റ് കള്ളപ്പണം തടയാന്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചു. ഒരു മാസത്തിനുള്ളില്‍ ഈ നോട്ടുകള്‍ നല്‍കി 100 രൂപ നോട്ടുകളാക്കി മാറ്റേണ്ടതാണ്.’ എന്ന വാര്‍ത്തയായിരുന്നു ഉള്‍പ്പെടുത്തിയത്. സുജാതയായിരുന്നു ശിവാജിയുടെ തിരക്കഥ എഴുതിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest