Categories
news

രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് അബുദാബിയില്‍ വെള്ളി നാണയങ്ങള്‍.

അബുദാബി: രാജ്യത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി പോരാടി മരിച്ച ധീരരക്ത സാക്ഷികളുടെ ഓര്‍മയ്ക്കായി വെള്ളി നാണയങ്ങള്‍ നിര്‍മിച്ച് അബുദാബി. അബുദാബി കിരീടവകാശിയുടെ കോര്‍ട്ടിലെ രക്തസാക്ഷി കുടുംബകാര്യ ഓഫീസിന്റെ നിര്‍ദേശത്തിലാണ് നാണയം നിര്‍മിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ദ യു.എ.ഇയാണ് 100 ദിര്‍ഹത്തിന്റെ 10,000 നാണയം പുറത്തിറക്കിയത്. രാജ്യത്തിലെ വീരനായകരുടെ ഓര്‍മ ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്താനാണ് പുതിയ നാണയങ്ങളെന്ന് ഓഫീസ് ഡയറക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ പറഞ്ഞു.

silvercoin

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest