Categories
യു എ ഇയുടെ നാല്പത്തിയഞ്ചാം ദേശീയ ദിനത്തിൽ രാഷ്ട്രനേതാക്കള്‍ ഒരിക്കല്‍കൂടി ഒത്തുകൂടി.
Trending News




Also Read
ദുബൈ: യൂ എ ഇയുടെ നാല്പത്തിയഞ്ചാമത് ദേശിയ ദിനത്തിൽ രാഷ്ട്രനേതാക്കള്‍ ഒരിക്കല്‍കൂടി ഒത്തുകൂടി. നാലര പതിറ്റാണ്ട് മുമ്പ് ഐക്യ അറബ് എമിറേറ്റ് രൂപവത്കരിച്ച് രാഷ്ട്ര ശില്പികള് ഒന്നിച്ചിരുന്ന യൂണിയന് ഹൗസിലായിരുന്നു ആ ഒത്തുകൂടൽ.
യൂ എ ഇ നാല്പത്തിയഞ്ചാമത് ദേശിയ ദിനത്തിൽ രാജ്യത്തിന്‍െറ സ്ഥാപക പ്രസിഡന്റ് ശൈഖ് സായിദും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ചതുര്‍വര്‍ണ പതാക ഉയര്‍ത്തിയ അതേ ഇടത്ത് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമും സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും ചേര്‍ന്ന് വെള്ളിയാഴ്ച പതാക ഉയര്‍ത്തിയത്. 45 വര്‍ഷം മുമ്പ് സ്ഥാപക നേതാക്കള്‍ ഐക്യ കരാര്‍ ഒപ്പുവെച്ച ചരിത്ര മുഹൂര്‍ത്തം ഒരിക്കല്‍ കൂടി ഓര്‍ക്കാനുള്ള അവസരമായിരുന്നു ഇതെന്ന് ഭരണാധികാരികള്‍ പറഞ്ഞു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്