Categories
news

യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറായി നടി പ്രിയങ്ക ചോപ്ര.

ന്യൂയോര്‍ക്ക്: യൂനിസെഫിന്റെ പുതിയ ആഗോള ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനമേറ്റെടുത്ത് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. യുഎന്‍ പ്രതിനിധികളും ഗുഡ്‌വില്‍ അംബാസിഡര്‍മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുമടങ്ങിയ വേദിയില്‍ വച്ചാണ് പ്രിയങ്ക സ്ഥാനമേറ്റെടുത്തത്. “സ്വതന്ത്രരായ കുട്ടികള്‍ എന്നതാണ് എന്റെ സ്വപ്നം. ചിന്തിക്കാന്‍ സ്വാതന്ത്ര്യമുള്ളവര്‍, ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളവര്‍”- പ്രിയങ്ക പറഞ്ഞു.

ലോകം എന്തെല്ലാം പുരോഗതി നേടിയിട്ടും കുട്ടികള്‍ക്കെതിരായ അക്രമങ്ങളും ചൂഷണങ്ങളും തടയാനാവാത്തതു ഖേദകരമാണെന്നു പറഞ്ഞ പ്രിയങ്ക, ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കായി എല്ലാവരും അണിചേരണമെന്നും ആഹ്വാനം ചെയ്തു. നടന്‍മാരായ ജാക്കി ചാനും ഒര്‍ലന്‍ഡോ ബ്ലൂമുമാണു മറ്റുള്ള യൂനിസെഫ് അംബാസിഡര്‍മാര്‍.

0Shares

The Latest