Categories
യുവതികള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കരുതെന്ന് – പ്രയാര്‍ ഗോപാലകൃഷ്ണന്.
Trending News




Also Read
ശബരിമല: പുണ്യനദിയായ പമ്പയില്‍ യുവതികള്‍ ഇറങ്ങിക്കുളിക്കുന്നത് അയ്യപ്പന്മാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. വ്രതശുദ്ധിയോടെ പമ്പയില്‍ എത്തുന്ന അയ്യപ്പന്മാരോടൊപ്പം വരുന്ന യുവതികളും പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ശബരിമല ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും അത്തരത്തില്‍ ഉല്ലസിക്കാന്‍ വരുന്ന ഒരു കേന്ദ്രമാക്കി ശബരിമലയെ മാറ്റെരുതെന്നും, നാല്‍പ്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയേ ശബരിമലയിലെത്താവൂയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്