Categories
news

യുപി ട്രെയിനപകടം: മരണസംഖ്യ 143 ആയി.

കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് കാണ്‍പുരിലെ പുഖ്‌റായനു സമീപത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 143 ആയി. ഞായറാഴ്ച്ച പുലര്‍ച്ചെ 3.10നാണ് ഇന്‍ഡോര്‍- പട്‌ന എക്‌സ്പ്രസ് പാളം തെറ്റി അപകടത്തില്‍ പെട്ടത്. നിരവധി  മൃതദേഹങ്ങൾ  തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്.

1479645270-2073

പട്‌നയിലേക്കുള്ള യാത്രയ്ക്കിടെ ട്രയ്‌നില്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍പെട്ട് പൂര്‍ണ്ണമായും തകര്‍ന്ന നാലു സ്ലീപര്‍ കോച്ചുകളിലായ് നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.kanpur-train-accident_650x400_41479622587

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കോച്ചുകള്‍ കീറിമുറിച്ചാണ് അകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി. മരിച്ചവരിലേറെപേരും യുപി, മധ്യപ്രദേശ് സ്വദേശികളാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *