Categories
യുദ്ധപ്രളയമാക്കിയ വര്‍ദ ഇപ്പോള്‍ ദുര്‍ബലയായി.
Trending News

ചെന്നൈ: തമിഴ്‌നാടിന്റെ തീരപ്രദേശത്ത് ആഞ്ഞടിച്ച വര്‍ദ ചുഴലിക്കാറ്റിന് ശമനം. ചെന്നൈയില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നു. ഇവിടങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കനത്ത് മഴയില്‍ ചെന്നൈയില്‍ മാത്രം മരണം 18 ആയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Also Read
ചെന്നൈ നഗരങ്ങളില്‍ 60 ശതമാനത്തോളം വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. അടിയന്തര സഹായമായി തമിഴ്‌നാട് മുഖ്യമന്ത്രി 1000 കോടി രൂപ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു കൊണ്ട് കത്തയച്ചിരിക്കുകയാണ്.
Sorry, there was a YouTube error.