Categories
യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ ഇനി നാവിക സേനയുടെ അഭിമാനം.
Trending News




Also Read
മുംബൈ: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി. ആഭ്യന്തരമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകറാണ് കമ്മീഷന് ചെയ്തത്.
നീളം നൂറ്റി അറുപത് മീറ്റര്‍, വീതി പതിനേഴര മീറ്റര്‍ മുംബൈ മസ്ഗാവ് ഡോക്കിലാണ് ഏഴായിരത്തി അഞ്ഞൂറ് ടണ്‍ ഭാരമുള്ള ഐ.എന്‍.എസ് ചെന്നൈ നിര്‍മിച്ചത്. നാല്പത് ഓഫീസര്‍മാരുള്‍പ്പെടെ മുന്നൂറ്റിമുപ്പത് നാവിക സേനാനികളാണ് ഐ.എന്‍.എസ് ചെന്നൈയിലുള്ളത്.
ഐ.എന്‍.എസ് ചെന്നൈ, കൊൽക്കത്ത ശ്രേണിയിലെ മൂന്നാമത്തെ അത്യാധുനിക യുദ്ധസന്നാഹങ്ങളോടുകൂടിയ യുദ്ധക്കപ്പലാണ്. ബ്രഹ്മോസ് മിസൈലുകള്‍, ഉപരിതല ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാവുന്ന മിസൈലുകള്‍, കടലില്‍ ശത്രുവിന്റെ സാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെന്‍സറുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍ എന്നീ സംവിധാനങ്ങളും ഐ.എന്‍.എസ് ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്