Categories
യുഎസ് തിരഞ്ഞെടുപ്പ്: വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
Trending News




Also Read
വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി പരാതി. വിസ്കോസിനിന് സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഗ്രീന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജില് സ്റ്റെയ്നാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ റീകൗണ്ടിങ് അനിവാര്യമാണെന്നും ജില് സ്റ്റെയ്ന് പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, റീകൗണ്ടിങ് നടത്തിയാലും ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹില്ലരിക്ക് അനുകൂലമായ നിലയിലേക്ക് കാര്യങ്ങള്‍ എത്തില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ട്രംപിന്റെ വിജയത്തില്‍ അധാര്‍മ്മികത കലര്‍ന്നിട്ടുണ്ടെന്നും സത്യാവസ്ഥ പുറത്തുവരണമെന്നുമാണ് ഹിലരിയുമായി അടുത്ത കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നത്.
എന്തായാലും വീണ്ടും വോട്ടെണ്ണലിലേക്കും അതു സംബന്ധിച്ച തുടര്‍ നടപടികളിലേക്കും നീങ്ങുന്ന പക്ഷം വോട്ടെണ്ണലിലെ ക്രമക്കേട് തെളിയുകയാണെങ്കില്‍ ട്രംപിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കപ്പെടും.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്