Categories
മ്യാന്മറിലെ മുസ്‌ളീം റോഹിങ്ങ്ഗ്യകള്‍ക്ക് പോലീസിന്റെ ക്രൂര പീഡനം.
Trending News

Also Read
യാങ്ഗോണ്‍: മ്യാന്മറിലെ നിരപരാധികളായ മുസ്‌ളീം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ങ്ഗ്യകളെ പോലീസ് മൃഗീയമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്റനെറ്റില്‍ പ്രചരിക്കുന്നത് വിവാദമായതോടെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു പോലീസ് സൈനികന്‍ തന്നെ എടുത്ത സെല്‍ഫി വീഡിയോയിലാണ് മുസ്ലീങ്ങളായ റോഹിങ്ങ്ഗ്യകളെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
റോഹിങ്ങ്ഗ്യകളെ നിലത്ത് നിരത്തിയിരുത്തി നിര്‍ദാക്ഷിണ്യം കാലുകൊണ്ട് ചവിട്ടുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ റാഖിനേ സംസ്ഥാനത്തെ പോലീസ് ചെക്ക് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് റാഖിനേയില്‍ സൈനിക നടപടികള്‍ ഉണ്ടായി. സുരക്ഷാ സൈനികര്‍ റോഹിങ്ങ്ഗ്യകളെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ദ്ദയം മര്‍ദ്ദിക്കുകയും ചെയിതിരുന്നു.
എന്നാല്‍ തോക്കുധാരികളായ സൈനികരുടെ അതിക്രമങ്ങള്‍ ഭയന്ന് ഏതാണ്ട് അരലക്ഷത്തോളം റോഹിങ്ങ്ഗ്യകള്‍ അതിര്‍ത്തി കടന്നെത്തിയെന്നാണ് ബംഗ്ലാദേശിന്റെ വാദം. എന്തായാലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രസ്ഥാനത്തിന്റെയും ഇടപെടലിനായി ഈ ജന വിഭാഗം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Sorry, there was a YouTube error.