Categories
news

മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയത് “അധോലോകം”!…

കൊച്ചി: അധോലോക നായകന്റെ മകനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച “രാജാവിന്റെ മകന്‍” വീണ്ടുമെത്തുന്നു. മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്കും ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്കും ഉയര്‍ത്തിയ സിനിമകളില്‍ ഒന്നാണ് രാജാവിന്റെ മകന്‍.

മോഹന്‍ലാല്‍ ആരാധകരില്‍ നിന്നും എപ്പോഴും ചിത്രം റീമേക്ക് ചെയ്ത് പുതിയ കാലത്തില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉണ്ടാകാറുണ്ടെന്നും ഇപ്പോഴാണത് ഗൗരവമായി പരിഗണിക്കുന്നതെന്നും തമ്പി കണ്ണന്താനം പറയുന്നു. ചിത്രം റീമേക്ക് ചെയ്യുന്ന കാര്യം സജീവ പരിഗണനയിലാണെന്നും തമ്പി കണ്ണന്താനം പറയുന്നു. മുന്‍ ചിത്രത്തില്‍ എന്നു പോലെ പുതിയ രാജാവിന്റെ മകനിലും സുരേഷ്‌ഗോപി ഉണ്ടാകുമെന്നാണ് സൂചന.

0Shares

The Latest