Categories
മോഷ്ടിച്ച പേഴ്‌സിലുണ്ടായത് 500 രൂപയുടെ മൂന്ന് നോട്ടുകള്‍. 100 രൂപ സൂക്ഷിക്കാത്തതിനു ഉടമസ്ഥനെ കള്ളന്‍മാര്‍ തല്ലി.
Trending News

ഉത്തര്‍പ്രദേശ്: ബൈക്കിലെത്തിയ കള്ളന്‍മാര്‍ യാത്രക്കാരന്റെ പേഴ്‌സ് മോഷ്ടിച്ചു. 500ന്റെ മൂന്നു നോട്ടുകളാണ് ഉള്ളതെന്നറിഞ്ഞ കള്ളന്‍മാര്‍ പേഴ്‌സ് തിരികെ നല്‍കുകയും യാത്രക്കാരനെ തല്ലുകയും ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പേഴ്‌സ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
Also Read
വഴിവക്കില്‍ നിസ്സഹായനായി നില്‍ക്കവേ മോഷ്ടാക്കള്‍ മടങ്ങിയെത്തി പേഴ്‌സ് ഉടമസ്ഥന്റെ നേര്‍ക്ക് വലിച്ചെറിയുകയും പൊതിരെ തല്ലുകയും ചെയ്തു. പോഴ്‌സില്‍ 100 രൂപ നോട്ട് സൂക്ഷിക്കാഞ്ഞത് എന്തേ എന്നു ചോദിച്ചു കൊണ്ടായിരുന്നു കൊടിയ മര്‍ദനം.
Sorry, there was a YouTube error.