Categories
“മോദി മോദി” എന്ന് മന്ത്രം ജപിക്കാന്‍ താന്‍ തയ്യാറാണ്- അരവിന്ദ് കേജിരിവാൾ.
Trending News




Also Read
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടി കൊണ്ട് രാജ്യത്തെ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കിയാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാൾ. നോട്ട് പ്രതിസന്ധി കാരണം സാധാരണക്കാരായ തൊഴിലാളികള്‍, കര്‍ഷകര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായി. അപ്പോഴാണ് ജനങ്ങളെ മറന്ന് പ്രധാനമന്ത്രി വസ്ത്രങ്ങള്‍ മാറിമാറി ധരിക്കുന്നതെന്ന് കേജിരിവാൾ കുറ്റപ്പെടുത്തി. തിരക്കില്‍ ജനങ്ങളോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആദ്യം താങ്കള്‍ സ്വയം ചെയ്തു കാണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പല നിലപാടുകളിലും എതിരഭിപ്രായങ്ങളുണ്ടെങ്കിലും സ്വച്ഛ് ഭാരത്, യോഗ ദിനാചരണം, മിന്നാക്രമണം എന്നിവ പോലുള്ള നല്ല കാര്യങ്ങളില്‍ താന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. എന്നാല്‍ നോട്ട് അസാധുവാക്കല്‍ പോലെ അദ്ദേഹം ചെയ്യുന്ന തെറ്റായ നടപടികളെ എതിര്‍ക്കുകയും ചെയ്യും. കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത സുഹൃത്തുക്കളെ സഹായിക്കുന്നതിനാണ് മോദി നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതെന്നും കേജിരിവാൾ ആരോപിച്ചു. നോട്ട് നിരോധനം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ താളംതെറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Sorry, there was a YouTube error.