Categories
news

മോദി-തെരേസാ മേയ് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: വാണിജ്യ,സുസ്ഥിര ഊര്‍ജ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേയും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ.modi-may_2999761f വിവരസാങ്കേതിക- വിവരവിനിമയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരിക്കണമെന്നും ലോകത്തെ ഏറ്റവും തുറന്നതും ഉദാരവുമായ നിക്ഷേപാന്തരീക്ഷം ഇന്ത്യയിലാണെന്നും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വതന്ത്രവ്യാപാര രംഗത്തെ ആഗോളനിലവാരത്തിന്റെ പതാകവാഹകരായി ബ്രിട്ടന്‍ മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രതിബന്ധങ്ങള്‍ നീക്കാന്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കണമെന്ന് തെരേസ മേയും പറഞ്ഞു. കൂടുതല്‍ നിക്ഷേപങ്ങളും കുറഞ്ഞ തടസ്സങ്ങളും വഴി ഇന്ത്യയുമായുള്ള വ്യാപാരബന്ധം വളര്‍ത്തണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തികത്തട്ടിപ്പ് കേസുകളില്‍ പ്രതിയായ, ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന കാര്യവും മോദി- മേയ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വക്താവ് തയ്യാറായില്ല.

 

theresa-may-modiപരസ്പര നിയമസഹായ മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നുമാത്രം വിദേശവകുപ്പിലെ ജോയിന്റ് സെക്രട്ടറി രണ്‍ധീര്‍ ജെയ്സ്വാള്‍ പ്രതികരിച്ചത്. സൗരോര്‍ജ ഗവേഷണമേഖലയില്‍ ഇന്ത്യ-ബ്രിട്ടീഷ് സംയുക്ത ഗവേഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും, പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യവും ചേര്‍ന്ന് 83 കോടി രൂപ നിക്ഷേപിക്കുമെന്നും. രോഗാണുപ്രതിരോധ ഗവേഷണമേഖലയില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി 125 കോടി രൂപ നീക്കിവയ്ക്കുമെന്നും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest