Categories
news

മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം.

ന്യൂഡല്‍ഹി: കള്ളപ്പണത്തെ അനുകൂലിക്കുന്നവരാണ് നോട്ടു പിന്‍വലിക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വിവാദമായി. തങ്ങളെ ഉദ്ദേശിച്ചാണ് പ്രധാന മന്ത്രി ഇങ്ങനെ പറഞ്ഞതെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഈ പരാമര്‍ശം പിന്‍വലിച്ച് പ്രധാന മന്ത്രി മാപ്പു പറയണമെന്നും പ്രതിപക്ഷം രാജ്യ സഭയില്‍ ആവശ്യപ്പെട്ടു.

rajyasabha

pm

പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെതുടര്‍ന്ന് രാജ്യസഭയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നോട്ടു പിന്‍വലിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുന്നതില്‍ പ്രധാന മന്ത്രി വിമുഖത കാണിക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് സഭയെ അലങ്കോലപ്പെടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണപക്ഷാംഗങ്ങളും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest