Categories
മോദിയുടെ ആപ്പിന് പണികൊടുത്ത് ജാവേദ് ഖാത്റി എന്ന 22 കാരന്.
Trending News




Also Read
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്ക് ചെയ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ജാവേദ് ഖാത്റി എന്ന 22 വയസ്സുകാരനാണ് നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ് ഹാക്ക് ചെയതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. ആപ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഖാത്റി തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വെറും 20 മിനിറ്റ് മാത്രമേ തനിക്ക് വേണ്ടി വന്നുള്ളൂവെന്നും ആപ് വികസിപ്പിച്ചെടുത്തവര്‍ അവശേഷിപ്പിച്ച ചില സുരക്ഷാ വീഴ്ചകള്‍ താന്‍ മുതലെടുക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദ്ര സിങ് തുടങ്ങി നിരവധി പ്രമുഖരുടെ നമ്പറുകള്‍ ആപ്പ് ഹാക്ക് ചെയ്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഖാത്റി അറിയിച്ചു. ഇതിന്റെ തെളിവായി ആപ്പ് ഹാക്ക് ചെയ്ത സ്ക്രീന്‍ഷോര്‍ട്ടുകളും ഇയാള്‍ പുറത്തുവിട്ടു. തനിക്ക് തെറ്റായ ഉദ്യേശങ്ങളൊന്നും തന്നെയില്ലെന്നും ചെറിയ സുരക്ഷാ വീഴ്ച്ചപോലും വന്‍ പ്രശ്നത്തിലേക്ക് വഴിവെയ്ക്കുന്നതിനാല് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിക്കാനാണ് താന്‍ ഇതു ചെയ്തതെന്നും ഖാത്റി അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്