Categories
news

മോക്ഷപ്രാപ്തിക്കായി ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്‌ അയ്യങ്കാര്‍ ആചാര പ്രകാരം.

കര്‍ണാടക: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാരചടങ്ങുകള്‍ വീണ്ടും നടത്തി. കര്‍ണാടകയില്‍ ശ്രീരംഗ പട്ടണത്തിനടുത്ത് പശ്ചിമവാഹിനിയിലാണ് ജയലളിതയുടെ അര്‍ധ സഹോദരനായ വരദരാജുവിന്റെ നേതൃത്വത്തില്‍ അയ്യങ്കാര്‍ രീതിയില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്.

ജയലളിതയുടെ ഭൗതിക ദേഹമെന്ന സങ്കല്‍പ്പത്തില്‍ ഒരു മനുഷ്യ രൂപം വച്ചാണ് പ്രധാന പൂജാരി രംഗനാഥ് അയ്യങ്കാരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടത്തിയത്. മൃതദേഹം ദഹിപ്പിച്ചാല്‍ മാത്രമേ ജയലളിതയ്ക്ക് മോക്ഷം ലഭിക്കുവുള്ളൂവെന്നും അതിനാണ് ചടങ്ങുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തരം നടത്തേണ്ട ചില മറ്റു ചടങ്ങുകള്‍ അടുത്ത അഞ്ച് ദിവസങ്ങളിലായി ഇവിടെ നടക്കും.

0Shares

The Latest