Categories
മെട്രോ നിര്‍മ്മാണത്തിന് കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം റെയില്‍വേ ട്രാക്കില്‍ വീണ് വന്‍ ദുരന്തം ഒഴിവായി.
Trending News

Also Read
കൊച്ചി: ആലുവ അമ്പാട്ടുകാവില്‍ ഇലക്ട്രിക് പോസ്റ്റ് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ നിര്‍മാണത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രം നിയന്ത്രണം വിട്ട് ആദ്യം ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ്സിലും പിന്നീട് വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഈ സമയം എറണാകുളം കാരൈക്കല്‍ ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ് ഈ വഴി കടന്നു പോകുകയായിരുന്നു. എന്നാല്‍, റെയില്‍വേ അധികൃതരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.
പിന്നീട് മെട്രോ തൊഴിലാളികളും റെയില്‍വേ അധികൃതരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പോസ്റ്റ് ട്രാക്കില്‍ നിന്ന് നീക്കുകയും മൂന്ന് മണിക്കൂറിന് ശേഷം ട്രെയിന്‍ ഗതാഗതവും പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Sorry, there was a YouTube error.