Categories
മെഗാസ്റ്റാര്‍ മമ്മൂട്ടി കാസര്‍കോട് സ്വദേശിയായി “പുത്തന്‍ പണം- ദ ന്യൂ ഇന്ത്യന്‍ റുപ്പി”
Trending News




Also Read
കൊച്ചി: രഞ്ജിത് സംവിധാനം ചെയ്യുന്ന “പുത്തന്‍ പണം- ദ ന്യൂ ഇന്ത്യന്‍ റുപ്പി”യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കാസര്‍കോട് കുമ്പള സ്വദേശിയായി എത്തുന്നു. സിനിമയില്‍ നിരവധി പ്രാദേശിക സവിശേഷതകളെ നടപ്പിലും മൊഴിയിലും പ്രതിഫലിപ്പിച്ചിട്ടുള്ള താരം കുമ്പള സ്വദേശിയായ നിത്യാനന്ദ ഷേണായിയായിട്ടാണ് രഞ്ജിത്ചിത്രത്തില് എത്തുന്നത്. കാസര്‍കോട് ശൈലിയെയും തനിമയെയും മാറ്റി നിര്‍ത്താതെയാണ് രഞ്ജിത് ചിത്രം പുരോഗമിക്കുന്നത്.
മാസ്റ്റര്‍ സുരാജും ചിത്രത്തില്‍ ഒരു നിര്‍ണായ വേഷത്തിലുണ്ട്. മാമുക്കോയ, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, സായ്കുമാര്, ഹരീഷ് കണാരന്, അബു സലിം, ഇനിയ, ഷീലു എബ്രഹാം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞ ചിത്രത്തിന് കാസര്‍കോടിന് പുറമേ കൊച്ചി, രാമേശ്വരം, ഗോവ എന്നിവയും ലൊക്കേഷനുകളായിട്ടുണ്ട്. മെഗാസ്റ്റാര്‍ മീശ പിരിച്ചുള്ള ലുക്ക് ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.അടുത്ത വര്‍ഷം വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്