Categories
news

മുൻ മന്ത്രി വി.പി. രാമകൃഷ്ണപിള്ള (84)അന്തരിച്ചു.

കൊല്ലം: പ്രമുഖ ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1998-2001 കാലയളവില്‍ നായനാര്‍ മന്ത്രിസഭയില്‍ ജലസേചന-തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന രാമകൃഷ്ണപിള്ള കഴിഞ്ഞ ഒരുമാസമായി വൃക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.07tv_promo_two_gvg3_775970e

2008010952711001_385650e

രാവിലെ ഒമ്പത് മണി മുതല്‍ മൃതദേഹം ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി ഒഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് അഷ്ടമുടിയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest