Categories
മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ എം പി യുമായ ഹമീദലിഷംനാട് അന്തരിച്ചു.
Trending News




കാസർകോട് : മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ എം പി യുമായ അഡ്വ : ഹമീദലിഷംനാട് (88 )അന്തരിച്ചു. കാസർക്കോട് ചെമ്മനാട് സ്വദേശിയാണ്.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കാസർക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്റെ എക്കാലത്തെയും തലയെടുപ്പുള്ള നേതാക്കളിൽ മുൻനിരക്കാരനായ അദ്ദേഹം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ആളുകളുടെയും സ്നേഹാദരങ്ങൾ ആർജ്ജിച്ചിരുന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കാസർക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അന്ത്യം. മുസ്ലിം ലീഗിന്റെ എക്കാലത്തെയും തലയെടുപ്പുള്ള നേതാക്കളിൽ മുൻനിരക്കാരനായ അദ്ദേഹം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ആളുകളുടെയും സ്നേഹാദരങ്ങൾ ആർജ്ജിച്ചിരുന്നു.

പൊതു ജീവിതത്തിന്റെ നാനാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഹമീദലിഷംനാട് കാസർകോട് നഗരസഭാ ചെയര്മാൻ , പി എസ് സി അംഗം, ഒഡേപെക്ക് ചെയര്മാൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി , എം എൽ എ , രാജ്യസഭാ അംഗം ,പ്രമുഖ അഭിഭാഷകൻ തുടങ്ങി വിവിധ നിലകളിൽ തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ച വെച്ചത്.

രാഷ്ട്രീയ ചിന്തകൻ , മികച്ച വായനക്കാരൻ , പുസ്തകസ്നേഹി , എന്നീ നിലകളിലും ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ ഹമീദലി ഷംനാട് കേരളമെങ്ങും അറിയപ്പെടുന്നു. രാഷ്ട്രീയാതീതമായി പ്രശ്നങ്ങളെ സമീപിക്കാനും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യസ ഉന്നമനത്തിനും ഗണ്യമായ സംഭാവനകളാണ് അദ്ദേഹം അർപ്പിച്ചിട്ടുള്ളത്.

കേരളത്തിനകത്തും പുറത്തും വ്യാപിച്ചിട്ടുള്ള വിപുലമായ സുഹൃദ് വലയത്തിന്ടെ ഉടമയായ അദ്ദേഹം വേരറ്റു പോകുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഉജ്ജ്വല പ്രതീകം കൂടിയായിരുന്നു. നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ, സമാദരണീയനായ രാഷ്ട്രീയനേതാവ്, എന്നീനിലകളിൽ സംസ്ഥാന രാഷ്ട്രീയയത്തിന് മാതൃകയായ ഹമീദലി ഷംനാടിന്ടെ വേർപാട് പൊതുസമൂഹത്തെ ആകെ വേദനിപ്പിക്കുന്നു. മുസ്ലിംലീഗിന്റെ നേതൃ നിരയിൽ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് ഉളവാക്കുന്നത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്