Categories
മുലായം സിങ് യാദവിനെ പിന്തുണച്ച് അമര്‍ സിങ്.
Trending News
Also Read
ലക്‌നൗ: അധികാരം പിടിച്ചെടുത്ത് മകന്‍ രാജ്യം ഭരിക്കുകയും പിതാവ് കാട്ടില്‍ പോവുകയും ചെയ്യുന്ന അവസ്ഥ വച്ചു പൊറുപ്പിക്കാനാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിങ്. ഉത്തര്‍ പ്രദേശിലെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ സമാജ് വാദി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനെ പിന്തുണച്ചാണ് അമര്‍ സിങിന്റെ ഈ മുന്നറിയിപ്പ്.
സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുഖ്യമന്ത്രി അഖിലേഷ് യാദവ് വിളിച്ചു ചേര്‍ത്ത എംഎല്‍ എമാരുടെ യോഗത്തെ കുറിച്ചാണ് അമര്‍ സിങ് ഇങ്ങനെ പരാമര്‍ശിച്ചത്. അഖിലേഷിന്റെ മാത്രമല്ല, പാര്‍ട്ടിയുടെയും കൂടി പിതാവാണ് മുലായം സിങെന്നും അമര്‍ സിങ് കൂട്ടി ചേര്‍ത്തു. നിലവില്‍ 194 എം.എല്‍.എമാര്‍ അഖിലേഷിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ തന്നെ നില്‍ക്കണോ വേണ്ടയോ എന്ന തീരുമാനത്തില്‍ പൂര്‍ണ്ണമായ നിലപാട് വ്യക്തമാക്കിയിട്ടില്ലാത്ത സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എമാരാകും പാര്‍ട്ടിയുടെ ഇനിയുള്ള ഭാവി തീരുമാനിക്കുന്നത്. അഖിലേഷിനെയും മുലായത്തെയും അനുനയിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും സമാജ് വാദി പാര്‍ട്ടി വിട്ടു പോവുകയാണെങ്കില്‍ അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെയും കൊടിയുടെയും അവകാശവാദമുന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
Sorry, there was a YouTube error.