Categories
news

മുഖ്യമന്ത്രി പിണറായിയുടെ ദുബായ് സന്ദർശനം.

ദുബായ്: മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബയാത്തുമായി കൂടിക്കാഴ്ച നടത്തി. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ചും പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

കേരളത്തില്‍ കൂടുതല്‍ വികസനം നടത്താനുള്ള സന്നദ്ധത ദുബായ് ഹോള്‍ഡിങ് പ്രകടിപ്പിച്ചിച്ചു. സ്മാര്‍ട്ട് സിറ്റി ദുബായ് സി ഇ ഒയും കൊച്ചി സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനുമായ ജാബര്‍ ബിന്‍ ഹഫേസ്, സ്മാര്‍ട്ട് സിറ്റി കൊച്ചി പ്രത്യേക ക്ഷണിതാവും പ്രമുഖ പ്രവാസി സംരംഭകനുമായ എംഎ യൂസഫലി, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സ്മാര്‍ട്ട് സിറ്റി എംഡി ബാജു ജോര്‍ജ് തുടങ്ങിയവരും ദുബായ് എമിറേറ്റ് ടവറില്‍ ചേർന്ന യോഗത്തില്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest