Categories
news

മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിന്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിന്. വാറ്റ്, എക്സൈസ് എന്നിവയ്ക്ക് നികുതി അടയ്ക്കാന്‍ പഴയ നോട്ടുകൾ ഡിസംബർ 30 വരെ സമയം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. നോട്ട് പിന്‍വലിച്ച്‌ ദിവസങ്ങളായിട്ടും  കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്ന സഹചര്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട് കേരളത്തിന്റെ ബുദ്ധിമുട്ട് അറിയിക്കും. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യത്തില്ല. ഇത്രയധികം നിസംഗത മറ്റൊരു സര്‍ക്കാരും സ്വീകരിക്കില്ല. നോട്ട് പിന്‍വലിച്ച നടപടി ജനത്തെ ഏറെ വലച്ചു.ഇത്തരം ഒരു നടപടി  സ്വീകരിക്കുമ്പോൾ പകരം സംവിധാനങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയപ്പെട്ടു. ആശുപത്രികളിലടക്കം ആളുകള്‍ വലയുകയാണ്.  അതുകൊണ്ട് ഇന്നു തന്നെ ഡല്‍ഹിയിലേക്ക് പോകുമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിന് ശ്രമിക്കുമെന്നും മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം അറിയിച്ചു.

01

02

03

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest