Categories
news

‘മുകുന്ദം’ 17,18 തീയതികളില്‍ കാഞ്ഞങ്ങാട്ട്.

എം. മുകുന്ദന് സ്‌നേഹാദരം…

കാസര്‍കോട്: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.മുകുന്ദന്റെ സര്‍ഗ്ഗജീവിതത്തെക്കുറിച്ച് കോഴിക്കോട് ഹരിതം ബുക്‌സ്-തായാട്ട് പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17,18 ( ശനി, ഞായര്‍) തീയതികളില്‍ കാഞ്ഞങ്ങാട് മഹാകവി പി.സ്മാരക മന്ദിരത്തില്‍ ‘മുകുന്ദം’ പരിപാടി അരങ്ങേറും ‘മയ്യഴിയുടെ കഥാകാരന്‍’ എന്ന് വിളികൊണ്ട മുകുന്ദന്റെ കഥകളും നോവലും ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും പ്രശസ്തരായ എഴുത്തുകാര്‍ പങ്കെടുക്കും.

 

പുസ്തക പ്രകാശനം, പ്രഭാഷണങ്ങള്‍, കഥ-ലേഖന മത്സരങ്ങള്‍, പുസ്തകോല്‍സവം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. 17ന് രാവിലെ 10 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിക്കും. ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, പ്രശസ്ത നിരൂപകന്‍ ഇ.പി രാജഗോപാലന്‍ , ഡോ.വി.പി.പി.മുസ്തഫ, തുടങ്ങിയവര്‍ സംബന്ധിക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് കാസര്‍കോട് എം.പി പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സാഹിത്യ സാംസ്‌കാരിക പരിപാടികളില്‍ എം.മുകുന്ദന്റെയും ഭാര്യയുടെയും സാന്നിധ്യമുണ്ടാകും.

 

 

0Shares

The Latest