Categories
news

മീഡിയ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന്: ഹൈക്കോടതി.

View of Supreme Court of India in Delhi on 26 February 2014. Manit.DNA

കൊച്ചി: പ്രശ്‌നങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന മീഡിയ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍  കൂടുതല്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിലാണ് റജിസ്ട്രാര്‍ വിശദീകരണം നല്‍കിയത്. 21ന്  വിഷയം പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, മുതിര്‍ന്ന അഭിഭാഷകര്‍ പരിഹാരശ്രമം നടത്തണമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ച് കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു.View of Supreme Court of India in Delhi on 26 February 2014. Manit.DNA

kerala_new_high_court

ജൂലൈ 19നാണു മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് അഭിഭാഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്നാണ്‌ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മീഡിയാ റൂം അടച്ചിട്ടത്‌. മറ്റു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമായില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest