Categories
മാവോയിസ്റ്റ് വേട്ട: മോര്‍ച്ചറിക്ക് മുന്നില്‍ സംഘര്‍ഷം.
Trending News




Also Read
കോഴിക്കോട് : നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘പോരാട്ടം’ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തി. രക്തബന്ധമുള്ളവരെ മാത്രമാണ് മൃതദേഹങ്ങള്‍ കാണാന്‍ അധികൃതര്‍ അനുവദിച്ചത്. ഇത് സംശയം ഉയര്‍ത്തുന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്‌നാട് സ്വദേശികളായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രതിഷേധ പ്രകടനം നടന്നത് .
Sorry, there was a YouTube error.